പദ്ധതിയെക്കുറിച്ച്

ജനപക്ഷം ചാത്തന്നൂർ എന്നത് ചാത്തന്നൂർ മണ്ഡലത്തിലെ പൊതു ജനങ്ങൾക്ക് വില്ലേജ് ഓഫീസ് വഴിയുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഒരു സമഗ്ര പദ്ധതിയാണ്.

ഈ പദ്ധതിയുടെ ഭാഗമായി, ചാത്തന്നൂർ മണ്ഡലത്തിലെ 9 വില്ലേജ് ഓഫീസുകളെയും ഏകോപിപ്പിച്ചു കൊണ്ട്, ഓരോ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ഫോൺ നമ്പറുകൾ, ലൊക്കേഷൻ എന്നിവ ഈ വെബ്സൈറ്റിലൂടെ ലഭ്യമാക്കുന്നു. കൂടാതെ മണ്ഡലത്തെ സമ്പൂർണ്ണ റവന്യൂ ഇ-സാക്ഷരത കൈവരിച്ച മണ്ഡലം ആയി മാറ്റിയെടുക്കുക എന്നതുമാണ് പ്രധാന ലക്ഷ്യം

പദ്ധതിയുടെ ലക്ഷ്യങ്ങൾ:

  • വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എല്ലാവരിലേയ്ക്കും എത്തിക്കുക.
  • ഇ-സേവനങ്ങൾ സാധാരണക്കാർക്ക് വീട്ടിലിരുന്ന് തന്നെ നേടാൻ സഹായിക്കുക.
  • ഉദ്യോഗസ്ഥരുടെ സേവനങ്ങളെ വിലയിരുത്താനുള്ള അവസരം നൽകുക (Rating System).
  • സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക.
Janapaksham Team