മീനാട് വില്ലേജിൽ ഡിജിറ്റൽ സർവേ യാഥാർത്ഥ്യമായി

മീനാട് വില്ലേജിൽ ഡിജിറ്റൽ സർവേ യാഥാർത്ഥ്യമായി
Tap to Zoom
2025 ജനുവരി ഒന്നിന് ആരംഭിച്ച ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഔപചാരികമായ ഉദ്ഘാടനം ബഹു.ചാത്തന്നൂർ എം എൽ എ, ശ്രീ ജി. എസ് ജയലാൽ നിർവഹിച്ചു. മീനാട് വില്ലേജിലെ ഇരുപതിനായിരത്തോളം ഭൂ ഉടമകളുടെ ഭൂമി ഡിജിറ്റലായി സർവ്വേ ചെയ്തു റിക്കാർഡുകൾ തയ്യാറാക്കുന്ന പ്രവർത്തിയാണ് മീനാട് വില്ലേജിൽ പൂർത്തീകരിക്കപ്പെട്ടത് ഡിജിറ്റൽ സർവ്വേ പ്രാബല്യത്തിൽ വന്നതോടെ ഭൂമി സംബന്ധമായ എല്ലാ പരാതികളും കൃത്യതയോടു കൂടി പരിഹരിക്കപ്പെടാൻ സാഹചര്യമൊരുങ്ങും. മീനാട് വില്ലേജിൽ സ്ഥാപിച്ചിട്ടുള്ള സ്വയംസേവന കീയോസ് കിലൂടെ ഡിജിറ്റൽ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ ഉപഭോക്താവ് ഭൂനികുതി അടയ്ക്കുന്നതിന്റെ ഉദ്ഘാടനവും എംഎൽഎയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. എന്റെ ഭൂമി റവന്യൂ നോഡൽ ഓഫീസർ ശ്രീ യഗേഷ് .ബി , ഹെഡ് സർവേയർ ശ്രീമതി ഷീബ , ഡെപ്യൂട്ടിതഹസിൽദാർ ശ്രീ ജി.എസ്. ശ്രീകുമാർ , വില്ലേജ് ഓഫീസർ ശ്രീ എസ്. സുനിൽകുമാർ , റവന്യൂ ഉദ്യോഗസ്ഥരായ ശ്രീ ജെ. ശിഹാബുദീൻ, ശ്രീ പ്രശാന്ത് , ശ്രീ വിനോദ് കുമാർ , ശ്രീ ബേബി കുട്ടി , ശ്രീമതി സുചിത്ര സർവ്വെയറായ ശ്രീ സുജിത്ത് എന്നിവർ സംബന്ധിച്ചു