റവന്യൂ ഇ-സാക്ഷരതാ - കോർ കമ്മിറ്റി മീറ്റിംഗ്

04 Jan 2026, 03:19 PM

News Image
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ റവന്യൂ ഇ-സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രാഥമിക അവലോകനയോഗം 03/01/2026 തീയതി ശനിയാഴ്ച് രാവിലെ 10.00 മണിയ്ക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു. ബഹു. എം എൽ എ ശ്രീ ജി എസ് ജയലാൽ യോഗത്തിൽ അദ്ധക്ഷത വഹിച്ചു. കൊല്ലം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശ്രീ നിർമ്മൽ കുമാർ സ്വാഗതം നിർവ്വഹിച്ച യോഗത്തിൽ മിഷൻ കോഡിനേറ്റർ ശ്രീ യഗേഷ്.ബി പദ്ധതി രൂപരേഖയും ആക്ഷൻ പ്ലാനും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പരവൂർ നഗരസഭാ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും 110 ഓളം ജനപ്രതിനിധികളും 9 വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർമാരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു. യോഗം കൃത്യം 1.15 ന് അവസാനിച്ചു.