റവന്യൂ ഇ-സാക്ഷരത - ഉദ്ഘാടനം
01 Feb 2026, 05:03 PM
റവന്യൂ വകുപ്പ് നൽകി വരുന്ന ഓൺലൈൻ സേവനങ്ങൾ എല്ലാവരിലേയ്ക്കും എത്തിക്കുന്നതിനും സേവനങ്ങൾ മൊബൈൽ ഫോണിന്റെ സഹായത്തോടെ സ്വന്തമായി നേടുന്നതിനും മണ്ഡലത്തിലെ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന് ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി റവന്യൂ ഇ-സാക്ഷരത ചാത്തന്നൂർ എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം 02/02/2026 തീയതി ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ വച്ച് ബഹു.റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവ്വഹിക്കുന്നു. പ്രസ്തുത പരിപാടി ബഹു.എം എൽ എ ശ്രീ ജി എസ് ജയലാൽ അധ്യക്ഷത വഹിക്കുന്നതും ബഹു.ജില്ലാ കലക്ടർ ശ്രീ ദേവീദാസ് എൻ, ഐ എ എസ് സ്വാഗതം ആശംസിക്കുന്നതും കൊല്ലം എ ഡി എം പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കുന്നതുമായിരിക്കും.